വയനാട്ടിലെ ചൂരൽമല, മുണ്ടക്കൈ, അട്ടമല ഉരുൾപൊട്ടലിലും പ്രളയത്തിലും ദുരിതബാധിതരായ മനുഷ്യരുടെ വായ്പാ എഴുതിതള്ളലും പുനരധിവാസവുമായി ബന്ധപ്പെട്ട് ബഹുമാനപ്പെട്ട കേരള ഹൈക്കോടതി നടത്തുന്ന ജനഹിതപരമായ ഇടപെടലുകളിൽ പ്രതികരിച്ചുകൊണ്ട് ദുരിത ബാധിതരായ സ്ത്രീകളുടെ കൂട്ടായ്മ 'വിമൻ ഫോർ ലോൺ റിലീഫ്' ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ഹർജ്ജി സമർപ്പിച്ചു. ദുരിത ബാധിതരായ മനുഷ്യരുടെ വായ്പകൾ എഴുതി തള്ളണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരള ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് പ്രതികരണം ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ഏറ്റവും കൂടുതൽ ദുരിതം ബാധിച്ച മേപ്പാടി പഞ്ചായത്ത് 10, 11, 12 വാർഡുകളിലെ സ്ത്രീകൾ തങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അനുയോജ്യമായ രീതിയിലുള്ള ഇടപെടലുകളും നിർദ്ദേശങ്ങളും ഉത്തരവുകളും ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ ഭാഗത്തു നിന്നുണ്ടാവണം എന്നാവശ്യപ്പെട്ടുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.
ദുരിതം ഏറ്റവും കൂടുതൽ ബാധിച്ച 3 വാർഡുകളിലെ (10, 11, 12) 64 കുടുംബശ്രീ അയൽക്കൂട്ടങ്ങളിലായി 700ഓളം സ്ത്രീകളാണ് പ്രതിസന്ധിയിൽ ആയിരിക്കുന്നത്. ......
കൊച്ചി: ഇന്ത്യൻ ജിയോഫിസിക്കൽ യൂണിയന്റെ (ഐ.ജി.യു) ഈ വർഷത്തെ ആനി തൽവാനി മെമ്മോറിയൽ പ്രൈസ് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) മറൈൻ ജിയോളജി ആൻഡ് ജിയോഫിസിക്സ് വകുപ്പ് മേധാവി ഡോ. സുനിൽ പി എസിന് ലഭിച്ചു. ......
ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ നടപടിയുമായി ദേവസ്വം ബോർഡ്. മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവിനെ സസ്പെൻഡ് ചെയ്യാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം തീരുമാനിച്ചു. ......
ദോഹ: പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനും ഹാർമോണിസ്റ്റും സംഗീത സംവിധായകനുമായ മുഹമ്മദ് കുട്ടി അരിക്കോടിന്റെ വേർപാടിൽ മലബാർ ക്ലബ് അനുശോചിച്ചു. 2007 മുതൽ എട്ട് വർഷകാലത്തോളം ഖത്തർ പ്രവാസിയായിരുന്ന കുട്ടിക്ക മെഹ്ഫിലുകളിലൂടെ ഏവർക്കും പ്രിയങ്കരനായിരുന്നു. ......
ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ച സ്വർണ ഉരുപ്പടികൾ കാണാനില്ലെന്ന് പരാതി. കോഴിക്കോട് ബാലുശ്ശേരി കോട്ട പരദേവത ക്ഷേത്രത്തിലെ 20 പവനോളം സ്വർണമാണ് കാണാതായത്. ......
ദുബായ്: യുഡിഎഫ് ഭരണം പിടിക്കേണ്ടത് മുസ്ലിം സമുദായത്തിന് വേണ്ടിയാകണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി. കെഎംസിസി ദുബായ് ഘടകം സംഘടിപ്പിച്ച പരിപാടിയിൽ പ്രസംഗിക്കവെയാണ് ലീഗ് നേതാവിന്റെ വർഗീയ പരാമർശം. ......
ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജയന്തി ദിനത്തോടനുബന്ധിച്ച് ഇൻകാസ് ഖത്തർ എറണാകുളം ജില്ലാ കമ്മിറ്റി, ഹമദ് ബ്ലഡ് ഡോണർ സെന്ററുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഏഷ്യൻ ടൗണിൽ വച്ച് നടന്ന ക്യാമ്പ്, വർക്കല മുൻ എം.എൽ.എ ശ്രീ.വർക്കല കഹാർ ഉദ്ഘാടനം ചെയ്തു. ......
മുഖ്യമന്ത്രി സിദ്ധരാമയ്യയും ഭാര്യ ബി എം പാർവ്വതിയും പ്രതികളായ, ഏറെ പ്രമാദമായ മുഡക്കേസിൽ നാൽപ്പത്തഞ്ചുകോടി വിലമതിക്കുന്ന 34 പ്ലോട്ടുകൾ കൂടി ഇഡി കണ്ടുകെട്ടി. ഇതോടെ 252 പ്ലോട്ടുകളും പണവും കെട്ടിടവും ഉൾപ്പെടെ 440 കോടിയുടെ വസ്തുവകകളാണ് ഇതുവരെ ഇഡി കണ്ടുകെട്ടിയത്. ......
ആരൊക്കെയാണെങ്കിലും വിട്ടുവീഴ്ചയുടെ പ്രശ്നമില്ല. ഒരു തരി പൊന്ന് എടുത്തിട്ടുണ്ടെങ്കിൽ തിരികെവെപ്പിക്കും.......